*ജർമ്മനിയിലെ ഗുരുദ്വാരയിൽ അക്രമാസക്തമായ ഏറ്റുമുട്ടൽ; വെടിവയ്പിലും കത്തിക്കുത്തിലുമായി 11 പേർക്ക് പരിക്ക്*
ജർമ്മനി : ജർമ്മനിയിലെ മോയേഴ്സ് നഗരത്തിലുള്ള ഡൂയിസ്ബർഗ് ഗുരുദ്വാരയിൽ തിങ്കളാഴ്ച നടന്ന പ്രാർത്ഥനയ്ക്കിടെ ഉണ്ടായ സംഘർഷത്തിൽ പതിനൊന്നുപേർക്ക് പരിക്കേറ്റു. ഗുരുദ്വാര ഭരണസമിതി തിരഞ്ഞെടുപ്പും ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് മുൻ അംഗങ്ങളും നിലവിലെ ഭരണസമിതിയും തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അക്രമികൾ ആയുധങ്ങളുമായി മുൻകൂട്ടി തയ്യാറെടുത്താണ് എത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പ്രാർത്ഥന തുടങ്ങുന്നതിന് തൊട്ടുമുമ്പ് അക്രമികൾ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു. വാളുകളും കത്തികളും ഉപയോഗിച്ചുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗുരുദ്വാരയ്ക്കുള്ളിൽ വിശ്വാസികൾ ചിതറിയോടിയത് വലിയ ദുരന്തം ഒഴിവാക്കി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments are closed.