Ultimate magazine theme for WordPress.

*വനിതാ സംവരണം നടപ്പിലാക്കാൻ മണ്ഡല പുനർനിർണ്ണയം; ലോക്സഭ സീറ്റുകൾ 816 ആയേക്കാം!*

*

ഡൽഹി : ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ‘നാരിശക്തി വന്ദൻ അധിനിയമം’ നടപ്പിലാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്തി സംവരണം വേഗത്തിൽ നടപ്പിലാക്കാനാണ് തീരുമാനം. ഇതിനായി ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. പുതിയ നിർദ്ദേശപ്രകാരം ലോക്സഭ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 816 ആയി ഉയർന്നേക്കാം. ഇതിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെടും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ ഈ നടപടി ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നേരത്തെ ഉറപ്പുനൽകിയിരുന്നു. സാധാരണഗതിയിൽ അടുത്ത സെൻസസിന് ശേഷമേ മണ്ഡല പുനർനിർണ്ണയം നടക്കാറുള്ളൂ എങ്കിലും, വനിതാ സംവരണം നീണ്ടുപോകാതിരിക്കാനാണ് 2011-ലെ കണക്കുകൾ സർക്കാർ ആധാരമാക്കുന്നത്. സ്ത്രീ ശാക്തീകരണ രംഗത്ത് ഇതൊരു വലിയ നാഴികക്കല്ലായി മാറും.

Sharjah city AG

Comments are closed.