Ultimate magazine theme for WordPress.

*വിദേശ സംഭാവന നിയന്ത്രണ ബില്ലിലെ ആശങ്കകൾ കേന്ദ്രമന്ത്രിയെ അറിയിച്ച് സഭാ നേതൃത്വം!*

 

 

ഡൽഹി : വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിലെ വിവാദ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിബിസിഐ നേതൃത്വം കേന്ദ്ര സർക്കാരിനെ സമീപിച്ചു. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവിനെ കണ്ട് ആശങ്കകൾ അറിയിച്ചു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും സംഘത്തോടൊപ്പമുണ്ടായിരുന്നു. നിലവിലെ ബില്ലിലെ വ്യവസ്ഥകൾ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സഭാ നേതൃത്വം ചൂണ്ടിക്കാട്ടി. ആശങ്കകൾ ഗൗരവമായി കാണുമെന്നും ഉന്നതതലത്തിൽ ചർച്ച ചെയ്യുമെന്നും മന്ത്രി ഉറപ്പുനൽകി. എഫ്‌സിആർഎ ലൈസൻസ് റദ്ദാക്കപ്പെടുന്ന സ്ഥാപനങ്ങളുടെ ആസ്തികൾ സ്ഥിരമായി ഏറ്റെടുക്കാനുള്ള വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുത്തിയതാണ് പ്രധാന പ്രതിഷേധത്തിന് കാരണം. വരും ദിവസങ്ങളിൽ പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായും സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തും. ന്യൂനപക്ഷ സ്ഥാപനങ്ങളെ വരിഞ്ഞുമുറുക്കുന്ന ഇത്തരം വ്യവസ്ഥകൾ ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് സംഘം വിലയിരുത്തി

Sharjah city AG

Comments are closed.