Ultimate magazine theme for WordPress.

*കേരളം വിധിയെഴുതി; പോളിങ് ശതമാനത്തിൽ വൻ വർധനവ്, മെയ് 4-ന് വോട്ടെണ്ണൽ*

തിരുവനന്തപുരം : ആവേശകരമായ പ്രചാരണത്തിനൊടുവിൽ കേരളം വിധിയെഴുതി. സംസ്ഥാനത്ത് വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോൾ 77.25 ശതമാനം പോളിങ് രേഖപ്പെടുത്തി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ 74.06 ശതമാനത്തെ അപേക്ഷിച്ച് പോളിങ് നിലയിൽ വലിയ വർധനവുണ്ടായിരിക്കുന്നത് ശ്രദ്ധേയമാണ്. 140 മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 2.71 കോടി വോട്ടർമാരാണ് 883 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിച്ചത്. 1960-ൽ രേഖപ്പെടുത്തിയ 85.72 ശതമാനമാണ് കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ്. 1987-ന് ശേഷം ആദ്യമായാണ് പോളിങ് ശതമാനം ഇത്രയധികം ഉയരുന്നത്. കനത്ത സുരക്ഷയിൽ 30,495 ബൂത്തുകളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മെയ് 4-ന് നടക്കും. ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാർ കാണിച്ച വലിയ പങ്കാളിത്തം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.

Sharjah city AG

Comments are closed.