*
യുഎസ് : ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, നൂറുകണക്കിന് യാത്രക്കാർക്ക് സൗജന്യമായി പെട്രോൾ നൽകി മാതൃകയായിരിക്കുകയാണ് ടെന്നസിയിലെ ‘ഓവർകമിംഗ് ബിലീവേഴ്സ് ചർച്ച്’. ഏകദേശം 1500 അംഗങ്ങളുള്ള ഈ പള്ളി നോക്സ്വില്ലിലെ ഒരു എക്സോൺ സ്റ്റേഷനിൽ വെച്ചാണ് ‘ഗ്യാസ് ആൻഡ് ഗ്ലോറി’ എന്ന പേരിൽ ഈ പരിപാടി സംഘടിപ്പിച്ചത്. 400 കാറുകൾക്ക് 20 ഡോളർ വീതമുള്ള ഇന്ധനം സൗജന്യമായി നൽകി. ഇതിനുപുറമെ യാത്രക്കാർക്ക് ടി-ഷർട്ടുകളും കുട്ടികൾക്ക് മിഠായികളും വിതരണം ചെയ്ത സന്നദ്ധപ്രവർത്തകർ, ഈസ്റ്റർ ദിനത്തിലെ പ്രാർത്ഥനയിലേക്ക് എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
സീനിയർ പാസ്റ്റർ ഡാരിൽ അർനോൾഡിന് സമൂഹത്തെ സഹായിക്കാൻ വലിയ താല്പര്യമാണെന്നും അതിന്റെ ഭാഗമായാണ് ഈ പ്രവർത്തനമെന്നും സഭയുടെ വക്താവ് കാരെൻ സ്വിന്റ് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലും സമാനമായ രീതിയിൽ ഇന്ധന വിതരണം നടത്തിയിട്ടുണ്ടെങ്കിലും, ഈ വർഷമാണ് ഏറ്റവും മികച്ച പ്രതികരണം ലഭിച്ചതെന്ന് അവർ കൂട്ടിച്ചേർത്തു. ഓരോ വർഷം കഴിയുന്തോറും ഈ പ്രവർത്തനം കൂടുതൽ മികവുറ്റതായി മാറുകയാണ്. സാധാരണക്കാരുടെ ദൈനംദിന ബുദ്ധിമുട്ടുകളിൽ പങ്ക് ചേരുന്ന ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ വലിയ പ്രശംസയാണ് നേടുന്നത്.

Comments are closed.