Ultimate magazine theme for WordPress.

*തൃശൂരിൽ ഏകദിന ക്യാമ്പ് ‘Chosen Generation’ ഏപ്രിൽ 18-ന്*

 

 

തൃശൂർ: പി.വൈ.പി.എ തൃശൂർ ഈസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘ചോസെൻ ജനറേഷൻ ‘ എന്ന പേരിൽ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 18-ന് വിലാങ്ങന്നൂർ ദർശന പാസ്റ്ററൽ സെന്ററിൽ വെDച്ചാണ് ക്യാമ്പ് നടക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് സമാപിക്കുന്ന രീതിയിലാണ് ക്രമീകരണം.

സെന്റർ ശുശ്രൂഷകൻ പാസ്റ്റർ മാത്യു തോമസ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യസന്ദേശം നൽകുന്ന ചടങ്ങിൽ ബ്രദർ റിബിൻ തങ്കച്ചൻ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി പാസ്റ്റർ ലിന്റോ ജോസ് (പ്രസിഡന്റ്), ടൈറ്റസ് ജോസ് (സെക്രട്ടറി), ജിൻസൺ ടി. ജെ (ട്രഷറർ) എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.