Ultimate magazine theme for WordPress.

*ന്യൂയോർക്ക് ടൈംസ് സ്ക്വയറിൽ സുവിശേഷ പ്രഘോഷണവുമായി പാസ്റ്റർ മൈക്ക് സിഗ്നോറെല്ലി*

 

 

ന്യൂയോർക്ക് : ന്യൂയോർക്ക് നഗരത്തിന്റെ ഹൃദയഭാഗമായ ടൈംസ് സ്ക്വയറിൽ വൻ സുവിശേഷ പ്രഘോഷണവുമായി പാസ്റ്റർ മൈക്ക് സിഗ്നോറെല്ലി. ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് നടന്ന ഈ വിപുലമായ ശുശ്രൂഷയിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. പ്രാർത്ഥനയിലൂടെയും ദൈവീക പ്രചോദനത്തിലൂടെയുമാണ് ഇത്തരമൊരു വലിയ സംരംഭത്തിന് താൻ മുതിർന്നതെന്ന് സിഗ്നോറെല്ലി വ്യക്തമാക്കി. ന്യൂയോർക്ക് നഗരത്തിലെ വർദ്ധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾക്കും രാഷ്ട്രീയമായ അശാന്തിക്കും ഇടയിൽ പ്രകാശമാകാനാണ് തന്റെ ശ്രമമെന്ന് അദ്ദേഹം സി.ബി.എൻ ന്യൂസിനോട് പറഞ്ഞു.

ആഗോളതലത്തിൽ ടെലിവിഷൻ വഴിയും ഓൺലൈനായും നാൽപ്പതിനായിരത്തിലധികം ആളുകൾ ഈ ശുശ്രൂഷയിൽ തത്സമയം പങ്കുചേർന്നു. പരിപാടിക്കിടയിൽ ഏകദേശം അറുന്നൂറിലധികം പേർ ക്രിസ്തുവിനെ പിൻതുടരാൻ തീരുമാനമെടുത്തതായി അദ്ദേഹത്തിന്റെ സംഘം അറിയിച്ചു. തന്റെ കുടുംബത്തോടൊപ്പം ന്യൂയോർക്കിൽ താമസിക്കുന്ന താൻ, നഗരത്തിലെ ഇരുട്ടിനെ മാറ്റാൻ ഈസ്റ്റർ ദിനത്തിൽ ടൈംസ് സ്ക്വയറിലെ ഈ ശുശ്രൂഷ ഒരു ശക്തമായ മാർഗ്ഗമായി ഉപയോഗിക്കണമെന്ന് ആഗ്രഹിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Sharjah city AG

Comments are closed.