Ultimate magazine theme for WordPress.

*മാർപാപ്പയെ കാണാൻ ലക്ഷങ്ങൾ വേണോ? സ്പെയിനിലെ ഫണ്ട് സമാഹരണം വിവാദത്തിൽ*

 

 

സ്പെയിൻ : ലിയോ പതിനാലാമൻ മാർപാപ്പയുടെ വരാനിരിക്കുന്ന സ്പെയിൻ സന്ദർശനത്തിനായുള്ള ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് സ്പെയിനിലെ കത്തോലിക്കാ സഭ വിമർശനം നേരിടുന്നു. ജൂൺ 6 മുതൽ 12 വരെ നടക്കുന്ന പരിപാടികൾക്കായി സ്വകാര്യ മേഖലയിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നതിനായി തയ്യാറാക്കിയ രേഖകൾ പുറത്തുവന്നതാണ് വിവാദത്തിന് കാരണമായത്. ‘ക്രക്സ്’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, നൽകുന്ന തുകയുടെ അടിസ്ഥാനത്തിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനുള്ള സൗകര്യമാണ് സഭ വാഗ്ദാനം ചെയ്യുന്നത്.

1,000 യൂറോ മുതൽ 10 ലക്ഷം യൂറോ വരെ നൽകുന്നവർക്കായി വിവിധ തട്ടുകളിലായാണ് ആനുകൂല്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ‘ഗ്രേറ്റ് ബെനഫാക്ടേഴ്സ്’ എന്ന വിഭാഗത്തിൽ 5 ലക്ഷം മുതൽ 10 ലക്ഷം യൂറോ വരെ നൽകുന്നവർക്ക് മാർപാപ്പയുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കും വത്തിക്കാൻ വർക്കിംഗ് സെഷനുകളിൽ പങ്കെടുക്കാനും എല്ലാ പരിപാടികളിലും പ്രത്യേക സീറ്റുകൾ ലഭിക്കാനും അവസരമുണ്ടാകും. വിശ്വാസത്തെ പണവുമായി ബന്ധിപ്പിക്കുന്നു എന്ന ആരോപണമാണ് ഈ പദ്ധതിയോട് ഉയരുന്നത്.

Sharjah city AG

Comments are closed.