Ultimate magazine theme for WordPress.

“ഇനി വെറുതെ പണം തരില്ല!” പാകിസ്ഥാനോട് പിണങ്ങി യുഎഇ

ഇസ്ലാമാബാദ്: സാമ്പത്തിക തകർച്ചയുടെ പടുകുഴിയിലായ പാകിസ്ഥാനെ ഇത്രയും കാലം താങ്ങിനിർത്തിയ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഒടുവിൽ നിലപാട് കടുപ്പിക്കുന്നു. ആവർത്തിച്ചു നൽകുന്ന കോടിക്കണക്കിന് ഡോളറിന്റെ സഹായങ്ങൾ കൃത്യമായി വിനിയോഗിക്കുന്നില്ലെന്ന പരാതിയെത്തുടർന്ന് അബുദാബിയുടെ ക്ഷമ നശിക്കുന്നതായാണ് റിപ്പോർട്ടുകൾ. പാകിസ്ഥാന് മേൽ കടുത്ത ഉപാധികൾ വയ്ക്കാനാണ് യുഎഇയുടെ നീക്കം.

നൽകുന്ന സാമ്പത്തിക സഹായം പാകിസ്ഥാൻ കൃത്യമായി ഉപയോഗിക്കുന്നില്ലെന്നും ആവശ്യമായ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ ഇസ്ലാമാബാദ് പരാജയപ്പെടുന്നുവെന്നുമാണ് യുഎഇയുടെ പ്രധാന ആരോപണം. പാകിസ്ഥാനിലെ തുടർച്ചയായ രാഷ്ട്രീയ അസ്ഥിരതയും ഇതിന് ആക്കം കൂട്ടുന്നു.

Sharjah city AG

Comments are closed.