*വെല്ലുവിളികളെ ഭയപ്പെടില്ല; ക്രിസ്തുവിലല്ലാതെ മറ്റാരിലും ഭയമില്ലെന്ന് ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ
*
കോട്ടയം : രാജ്യത്തെ ക്രിസ്തീയ വിശ്വാസികൾ കടുത്ത വെല്ലുവിളികളും ഭീഷണികളും നേരിടുന്ന സാഹചര്യത്തിൽ, യേശുക്രിസ്തുവിനെയല്ലാതെ മറ്റാരെയും ഭയക്കുന്നില്ലെന്ന് മലങ്കര ഓർത്തഡോൿസ് സഭ അധ്യക്ഷൻ ബസേലിയോസ് കാതോലിക്കാ ബാവ. കോട്ടയത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭ ഒരു ജനതയെയോ വ്യവസ്ഥിതിയെയോ സർക്കാരിനെയോ ഭയപ്പെടുന്നില്ലെന്നും ഏതു തരത്തിലുള്ള പീഡനങ്ങളെയും അതിജീവിക്കാൻ വിശ്വാസികൾ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശ സഹായ നിയന്ത്രണ നിയമത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികൾക്കെതിരെ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും രംഗത്തെത്തി. അപ്രതീക്ഷിതമായി കൊണ്ടുവന്ന ഈ നിയമം ജനാധിപത്യ വ്യവസ്ഥയിൽ അംഗീകരിക്കാൻ കഴിയില്ലെന്നും ഇത് ന്യൂനപക്ഷങ്ങൾക്കിടയിൽ കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുവിനുവേണ്ടി കഷ്ടതകൾ അനുഭവിക്കാൻ വിശ്വാസികൾക്ക് ആർജ്ജവമുണ്ടാകണമെന്നും ഏത് യാതനയും നേരിടാൻ സഭ സജ്ജമാണെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു.

Comments are closed.