അടൂർ : പി.വൈ.പി.എ അടൂർ വെസ്റ്റ് സെന്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ലിജോ സാമുവൽ പ്രസിഡന്റായും ഇവാ. എബിൻ തോമസ്, ഇവാ. ടോം മാത്യു എന്നിവർ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുക്കപ്പെട്ടു. അൻസൺ ജി. ജോസ് സെക്രട്ടറിയായും ബിബിൻ ബോബി, എബ്രഹാം തോമസ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ചുമതലയേറ്റു. വിപിൻ ഫിലിപ്പാണ് പുതിയ ട്രഷറർ. പബ്ലിസിറ്റി കൺവീനറായി റോബിഷ് കെ. ജോർജിനെ നിശ്ചയിച്ചു. ഇവാ. ഷൈൻ പി.കെ, വിത്സൺ ബെന്യാമിൻ, റെജി സെബാസ്റ്റ്യൻ, ഷൈജു, ഇവാ വിനീഷ്, ടിസൺ, ബി.ജെ. ബിജോ എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ.
പാസ്റ്റർ സാം വർഗീസ് ഇലക്ഷൻ കമ്മീഷണറായും പാസ്റ്റർ ജിബിൻ ഫിലിപ്പ്, ഫിന്നി കടമ്പനാട് എന്നിവർ റിട്ടേണിംഗ് ഓഫീസർമാരായും തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

Comments are closed.