Ultimate magazine theme for WordPress.

*ആർട്ടെമിസ് II ദൗത്യവും വിക്ടർ ഗ്ലോവറിന്റെ വിശ്വാസവും*

 

 

യുഎസ് : അൻപത് വർഷങ്ങൾക്ക് ശേഷം ചന്ദ്രനിലേക്കുള്ള ആദ്യ മനുഷ്യ ദൗത്യമായ ആർട്ടെമിസ് II-ന്റെ പൈലറ്റായി തിരഞ്ഞെടുക്കപ്പെട്ട വിക്ടർ ഗ്ലോവർ ഒരു ഉറച്ച ക്രിസ്തു വിശ്വാസിയും സൺഡേ സ്കൂൾ അധ്യാപകനുമാണ്. അമേരിക്കയിലെ പ്രൊട്ടസ്റ്റന്റ് വിഭാഗമായ ‘ചർച്ച് ഓഫ് ക്രൈസ്റ്റ്’ അംഗമായ അദ്ദേഹം, തന്റെ വ്യക്തിഗത വസ്തുക്കൾക്കൊപ്പം ഒരു ബൈബിളും ഈ ചരിത്ര യാത്രയിൽ കൂടെക്കരുതിയിട്ടുണ്ട്. ഭൂമിയിലായാലും ചന്ദ്രന്റെ ഭ്രമണപഥത്തിലായാലും നമുക്ക് യേശുവിന്റെ സാന്നിധ്യം ആവശ്യമാണെന്ന് ഈ നാസ ബഹിരാകാശയാത്രികൻ ദൗത്യത്തിന് മുന്നോടിയായി പറഞ്ഞു.
ശാസ്ത്രീയമായ വലിയ നേട്ടങ്ങൾക്കിടയിലും തന്റെ ആത്മീയ വിശ്വാസത്തിന് വലിയ പ്രാധാന്യം നൽകുന്ന വ്യക്തിത്വമാണ് വിക്ടർ ഗ്ലോവർ. ആർട്ടെമിസ് ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ തന്റെ വിശ്വാസം കരുത്തുനൽകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Sharjah city AG

Comments are closed.