അസംബ്ലിസ് ഓഫ് ഗോഡ് പാലോട് സെക്ഷന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 2 വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 7 മണി വരെ വിതുര മുതൽ ശംഖുമുഖം വരെ മദ്യം,മയക്കുമരുന്ന്,ലഹരി ഉപയോഗങ്ങൾക്കെതിരെ ബോധവൽക്കരണം നൽകുന്ന രക്ഷാ സന്ദേശ യാത്ര 2026 എന്ന പേരിൽ സുവിശേഷ യാത്ര നടത്തുന്നു
“അന്നേ ദിവസം തിരുവനന്തപുരം പട്ടണത്തിലെ തെരുവിൽ കിടക്കുന്ന യാചകരായ സാധു മനുഷ്യർക്ക് ഉച്ചക്ക് പൊതിച്ചോറ് വിതരണവും ചെയ്യുന്നു …
പാസ്റ്റർ. സന്ദീപ് എൻ. ബി (സെക്ഷൻ സെക്രട്ടറി ) അധ്യക്ഷത വഹിക്കും. പാസ്റ്റർ ജോൺ ബി വി സ്വാഗതം അറിയിക്കും. പാസ്റ്റർ അരുൺ കുമാർ ആർ. പി ഫ്ലാഗ് ഓഫ് നൃവഹിക്കും. പ്രഭാഷണം, പാട്ടുകൾ, കൊറിയോഗ്രഫി, സ്കിറ്റ്, തുടങ്ങി വിവിധ കലാപരിപാടികൾ നടത്തപ്പെടും.
പാസ്റ്റർ. രാജീവ് ജോൺ മീഡിയ കോഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.

Comments are closed.