ഐപിസി ഓസ്ട്രേലിയ & ന്യൂസീലൻഡ് റീജിയന്റെ പതിനഞ്ചാമത് ഓസ്ട്രേലിയൻ ഇൻഡ്യൻ പെന്തക്കോസ്തൽ കോൺഫറൻസ് ഏപ്രിൽ 2 മുതൽ 5 വരെ ന്യൂ സൗത്ത് വെയ്ൽസിലെ വാഗാ വാഗയിൽ വച്ച് നടക്കും. വാഗാ വാഗ മൾട്ടി-പർപ്പസ് സ്റ്റേഡിയത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഏലിയാസ് ജോൺ ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ പാസ്റ്റർ എബി എബ്രഹാം (പത്തനാപുരം), ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ് എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. ബോവാസ് രാജുവിന്റെ നേതൃത്വത്തിലുള്ള വർഷിപ്പ് സെഷനുകൾ കോൺഫറൻസിന്റെ ഭാഗമായിരിക്കും.
“പരിശുദ്ധാത്മാവിനാലുള്ള നവീകരണം” (തീത്തോസ് 3: 5-7) എന്നതാണ് ഇത്തവണത്തെ പ്രധാന പ്രമേയം. കോൺഫറൻസിനോടനുബന്ധിച്ച് പിവൈപിഎ ടാലന്റ് ടെസ്റ്റ്, മിഷൻ ചലഞ്ച്, ലേഡീസ് കോൺഫറൻസ്, ലീഡേഴ്സ് സെമിനാർ, പൊതുസമ്മേളനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന കർത്തൃമേശയോടെ കൂടിയ സംയുക്ത ആരാധനയോടെ ഈ വർഷത്തെ കോൺഫറൻസ് സമാപിക്കും. വിശ്വാസികൾക്കും കുടുംബങ്ങൾക്കും ഒത്തുചേരാനും ആത്മീയ ഉണർവ്വ് നേടാനുമുള്ള വലിയൊരു വേദിയായി ഇത് മാറുമെന്ന് സംഘാടകർ അറിയിച്ചു.

Comments are closed.