Ultimate magazine theme for WordPress.

എഫ്.സി.ആർ.എ ഭേദഗതി: മതവിഭാഗങ്ങളെ ലക്ഷ്യം വക്കുന്നില്ലെന്ന് കിരൺ റിജിജു

ന്യൂഡൽഹി: എഫ്.സി.ആർ.എ ഭേദഗതി ബിൽ ഒരു മതവിഭാഗത്തെയും ലക്ഷ്യം വെച്ചുള്ളതല്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. വിദേശ ഫണ്ടുകൾ അനുവദിക്കപ്പെട്ട ആവശ്യങ്ങൾക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യൻ സ്ഥാപനങ്ങളെ നിയന്ത്രിക്കാനാണ് നിയമം കൊണ്ടുവന്നതെന്ന പ്രചാരണം “ശുദ്ധ അസംബന്ധം” ആണെന്ന് മന്ത്രി പറഞ്ഞു. നിയമവിരുദ്ധമായ ഫണ്ടിംഗ് തടയുക മാത്രമാണ് സർക്കാരിന്റെ ലക്ഷ്യം. നിയമവിരുദ്ധ നടപടികൾ തടയേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യു.ഡി.എഫും സി.പി.എമ്മും വിഷയത്തിൽ നടത്തുന്ന നുണപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് റിജിജു ആവശ്യപ്പെട്ടു.

Sharjah city AG

Comments are closed.