Ultimate magazine theme for WordPress.

പള്ളിയിൽ കൃത്യമായി പോകുന്നവരുടെ വിശ്വാസം കുറച്ചുകൂടി ഉറച്ചതാണോ? പുതിയ പഠനം

അമേരിക്ക: സഭയിൽ കൃത്യമായി പങ്കെടുക്കുന്നവരും (ആഴ്ചതോറും) ഇടയ്ക്കിടെ മാത്രം പങ്കെടുക്കുന്നവരും (മാസത്തിൽ ഒന്നോ രണ്ടോ തവണ) തമ്മിൽ ബൈബിൾ അധ്യാപനങ്ങളെ അംഗീകരിക്കുന്നതിൽ വലിയ വ്യത്യാസമുണ്ടെന്ന് പുതിയ പഠനം. 3,001 പ്രൊട്ടസ്റ്റന്റ് വിശ്വാസികളെ ഉൾപ്പെടുത്തി ലൈഫ്‌വേ റിസർച്ച് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്.

യേശുക്രിസ്തുവിന്റെ ശാരീരിക ഉയിർത്തെഴുന്നേൽപ്പ് പൂർണ്ണമായും സത്യമാണെന്ന് വിശ്വസിക്കുന്നത് കൃത്യമായി പള്ളിയിൽ പോകുന്നവരിൽ 85% പേരാണ്. എന്നാൽ ഇടയ്ക്കിടെ മാത്രം പോകുന്നവരിൽ ഇത് 64% മാത്രമാണ്. യേശു വെറുമൊരു അധ്യാപകൻ മാത്രമായിരുന്നില്ല, മറിച്ച് ദൈവമാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നവരിൽ വലിയൊരു വിഭാഗവും സഭയിൽ കൃത്യമായി സംബന്ധിക്കുന്നവരാണ് (61%). വിവാഹം എന്നത് ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിലുള്ള ദൈവീക ബന്ധമാണെന്ന് വിശ്വസിക്കുന്നവരിൽ 84% പേരും ആഴ്ചതോറും സഭയിൽ പോകുന്നവരാണ്. “സഭയിലെ ഹാജർ വർദ്ധിപ്പിക്കുന്നത് കൊണ്ട് മാത്രം വിശ്വാസപരമായ ബോധ്യം മെച്ചപ്പെടുമെന്ന് ഉറപ്പിച്ചു പറയാനാവില്ല,” ലൈഫ്‌വേ റിസർച്ചിലെ സ്റ്റാറ്റിസ്റ്റീഷ്യൻ ഡാനിയൽ പ്രൈസ് പറഞ്ഞു.

Sharjah city AG

Comments are closed.