ഇസ്രായേൽ : ഇറാനുമായുള്ള യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രായേലിന് ശക്തമായ പിന്തുണയുമായി ഉഗാണ്ടയുടെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് ജനറൽ മുഹൂസി കയ്നേരുഗാബ രംഗത്തെത്തി. വ്യാഴാഴ്ച തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ നിർണ്ണായക നിലപാട് വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെ സംഘർഷം ഇപ്പോൾ തന്നെ അവസാനിക്കണമെന്നും യുദ്ധം കണ്ട് ലോകം മടുത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
ഇസ്രായേലിനെ പരാജയപ്പെടുത്താനോ നശിപ്പിക്കാനോ ഉള്ള ഏതൊരു നീക്കവും ഉഗാണ്ടയെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെന്ന് മുഹൂസി മുന്നറിയിപ്പ് നൽകി. അത്തരമൊരു സാഹചര്യം ഉണ്ടായാൽ ഉഗാണ്ട ഇസ്രായേലിനൊപ്പം ചേർന്ന് പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് ഇസ്രായേലിന് ലഭിക്കുന്ന ഏറ്റവും വ്യക്തമായ സൈനിക പിന്തുണയാണിതെന്ന് നിരീക്ഷകർ കരുതുന്നു.

Comments are closed.