വാഷിംഗ്ടൺ: തെരുവിൽ പ്രസംഗിച്ചതിന്റെ പേരിൽ അറസ്റ്റിലായ ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ സുവിശേഷകന് അനുകൂലമായി അമേരിക്കൻ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. മിസിസിപ്പിയിലെ പ്രാദേശിക ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ ഗബ്രിയേൽ ഒലിവിയർ നൽകിയ കേസ് വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി ഏകകണ്ഠമായി തീരുമാനിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ഭരണകൂടം തടയുന്നു എന്നാരോപിച്ച് ഒലിവിയർ നൽകിയ പരാതിയിലാണ് കോടതിയുടെ ഇടപെടൽ.
പ്രാദേശിക ആംഫി തിയേറ്ററിന് സമീപം മൈക്ക് ഉപയോഗിച്ച് പ്രസംഗിച്ചതിനാണ് ഗബ്രിയേൽ ഒലിവിയറെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കീഴ്ക്കോടതികൾ ഈ പരാതി തള്ളിക്കളഞ്ഞിരുന്നു. “നഗരസഭയുടെ നിയമങ്ങൾ ഭാവിയിൽ നടപ്പിലാക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഒലിവിയർ കോടതിയെ സമീപിച്ചിരിക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തിന് കേസ് തുടരാൻ അർഹതയുണ്ട്,” സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Comments are closed.