ചൈന : ചൈനയിലെ സഭകൾക്ക് മേൽ ഭരണകൂടം ഏർപ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങൾ വിശ്വാസികൾക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. പള്ളികളുടെ ഘടനയിലും ആരാധനാ രീതികളിലും ‘ചൈനീസ് വൽക്കരണം’നിർബന്ധമാക്കുന്ന നിയമങ്ങൾ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ക്രൈസ്തവ മൂല്യങ്ങളെ ഭരണകൂടത്തിന്റെ രാഷ്ട്രീയ ആശയങ്ങളുമായി കൂട്ടിക്കലർത്താനുള്ള ശ്രമമാണിതെന്ന് നിരീക്ഷകർ കരുതുന്നു.
പള്ളികളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ചിഹ്നങ്ങളും നേതാക്കളുടെ ചിത്രങ്ങളും സ്ഥാപിക്കണമെന്ന ഉത്തരവ് പല വൈദികരും വിശ്വാസികളും എതിർക്കുകയാണ്. ഇത് അംഗീകരിക്കാത്ത പള്ളികൾ അടച്ചുപൂട്ടുകയും നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വിശ്വാസം വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അതിൽ രാഷ്ട്രീയം കലർത്തുന്നത് തെറ്റാണെന്നും ആഗോള ക്രൈസ്തവ സംഘടനകൾ വാദിക്കുന്നു.
ഇന്റർനെറ്റ് വഴിയുള്ള ആരാധനകൾക്കും ബൈബിൾ പഠനങ്ങൾക്കും കർശനമായ നിരീക്ഷണം ഉള്ളപ്പോഴും വിശ്വാസികളുടെ എണ്ണം വർദ്ധിക്കുന്നത് അധികൃതരെ അത്ഭുതപ്പെടുത്തുന്നു. ആഗോള സഭയുടെ പിന്തുണയും പ്രാർത്ഥനയും ഇവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

Comments are closed.