യുഎസ് : ബൈഡൻ ഭരണകൂടത്തിന്റെ കാലത്ത് യുഎസ് അതിർത്തി വഴി അനധികൃതമായി എത്തിയ കുടിയേറ്റക്കാർക്കിടയിൽ കാണാതായ 1,45,000-ത്തിലധികം കുട്ടികളെ കണ്ടെത്തിയതായി ടോം ഹോമാൻ പ്രഖ്യാപിച്ചു. മതിയായ പരിശോധനകളില്ലാത്ത സ്പോൺസർമാർക്ക് കൈമാറുകയും പിന്നീട് അധികൃതർക്ക് വിവരങ്ങൾ ലഭ്യമല്ലാതാവുകയും ചെയ്ത മൂന്ന് ലക്ഷത്തോളം കുട്ടികളെ കണ്ടെത്താനുള്ള വലിയ ദൗത്യത്തിന്റെ ഭാഗമായാണ് ഈ നടപടി. ജനുവരി 30-ന് പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഈ സുപ്രധാന വിവരം പങ്കുവെച്ചത്.
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് , എഫ്ബിഐ , ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് വകുപ്പിന് കീഴിലുള്ള ഓഫീസ് ഓഫ് റെഫ്യൂജി റീസെറ്റിൽമെന്റ് എന്നിവർ സംയുക്തമായാണ് ഈ കുട്ടികളെ കണ്ടെത്താൻ പ്രവർത്തിക്കുന്നത്. കാണാതായ കുട്ടികളെക്കുറിച്ച് അന്വേഷിക്കുന്നതിൽ മുൻ ഭരണകൂടം പരാജയപ്പെട്ടുവെന്നും എന്നാൽ നിലവിലെ സംവിധാനം ഈ പ്രതിസന്ധി പരിഹരിക്കാൻ വിശ്രമമില്ലാതെ പണിയെടുക്കുകയാണെന്നും ഹോമാൻ പറഞ്ഞു. ഈ ഏജൻസികളുടെ മികച്ച ഏകോപനമാണ് ഇത്രയും കുട്ടികളെ കണ്ടെത്താൻ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാണാതായ ഓരോ കുട്ടിയെയും കണ്ടെത്തുമെന്ന് പ്രസിഡന്റ് ട്രംപ് നൽകിയ വാഗ്ദാനം നിറവേറ്റുകയാണെന്ന് ഹോമാൻ വ്യക്തമാക്കി. നിലവിൽ പകുതിയോളം കുട്ടികളെ കണ്ടെത്താനായെങ്കിലും ബാക്കിയുള്ളവർക്കായി തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം വീഴ്ചകൾ ഭാവിയിൽ ഒഴിവാക്കുന്നതിനുമുള്ള ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് ഭരണകൂടത്തിന്റെ തീരുമാനം.

Comments are closed.