Ultimate magazine theme for WordPress.

ആഫ്രിക്കയിൽ പട്ടിണിപ്പാവങ്ങളുടെ എണ്ണം ഉയരുന്നു; 5.5 കോടി ജനങ്ങൾ ദുരിതത്തിൽ

അബൂജ: പശ്ചിമ-മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ ഈ വർഷം ചരിത്രത്തിലെ ഏറ്റവും വലിയ ഭക്ഷ്യക്ഷാമം അനുഭവപ്പെടുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. നൈജീരിയ, ചാർഡ്, നൈജർ തുടങ്ങിയ രാജ്യങ്ങളിൽ ഏകദേശം 5.5 കോടി ജനങ്ങൾ പട്ടിണിയിലാകും.

കാലാവസ്ഥാ വ്യതിയാനവും തുടർച്ചയായ യുദ്ധങ്ങളുമാണ് ഈ ദുരന്തത്തിന് പിന്നിൽ. സഹായങ്ങൾ നൽകിയിരുന്ന രാജ്യങ്ങൾ ഫണ്ട് വെട്ടിക്കുറച്ചത് പ്രതിസന്ധി ഇരട്ടിയാക്കി. അടിയന്തരമായി 4.2 ബില്യൺ ഡോളർ സമാഹരിച്ചില്ലെങ്കിൽ ആയിരക്കണക്കിന് കുട്ടികൾ പട്ടിണി മൂലം മരിക്കുമെന്ന് ലോക ഭക്ഷ്യ ഏജൻസി വ്യക്തമാക്കി. നൈജീരിയയിലെ വടക്കുകിഴക്കൻ മേഖലകളിൽ മാത്രം പതിനായിരക്കണക്കിന് ആളുകൾ പട്ടിണിമരണത്തിന്റെ വക്കിലാണ്.

Sharjah city AG

Comments are closed.