ബെയ്റൂട്ട്: യുദ്ധവും അസ്ഥിരതയും തകർത്ത മിഡിൽ ഈസ്റ്റിൽ ആത്മീയ ഉണർവ് ദൃശ്യമാകുന്നതായി ചർച്ച് മിഷൻ സൊസൈറ്റി. പതിനായിരക്കണക്കിന് ആളുകൾ ക്രിസ്തുവിശ്വാസത്തെക്കുറിച്ച് അന്വേഷിച്ചെത്തുന്നുണ്ടെങ്കിലും അവരെ വിശ്വാസത്തിൽ നയിക്കാൻ ആവശ്യമായ സംവിധാനങ്ങളുടെ കുറവ് വലിയ വെല്ലുവിളിയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
രഹസ്യമായി പ്രവർത്തിക്കുന്ന വീട്ടുസഭകളും ഓൺലൈൻ പഠനങ്ങളുമാണ് പുതിയ വിശ്വാസികൾക്ക് ഏക ആശ്രയം. മിഡിൽ ഈസ്റ്റിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൊയ്ത്താണ് ഇപ്പോൾ നടക്കുന്നത്. ഈ അവസരം പ്രയോജനപ്പെടുത്താൻ ആഗോള ക്രൈസ്തവ സമൂഹം ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രാദേശിക നേതാക്കൾ ആഹ്വാനം ചെയ്തു. സുവിശേഷം അറിയിക്കുന്നതിനോടൊപ്പം തന്നെ വിശ്വാസികളെ വളർത്തുന്നതിനും പ്രാധാന്യം നൽകണമെന്നും റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.

Comments are closed.