Ultimate magazine theme for WordPress.

സ്പെയിനിലെ ട്രെയിൻ ദുരന്തം: പ്രമുഖ സുവിശേഷ പ്രവർത്തക നതി ഓർമ്മയായി

മാഡ്രിഡ്: സ്പെയിനിലെ അഡാമുസിന് സമീപം നടന്ന ദാരുണമായ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഹുയെൽവ സ്വദേശിനി നറ്റിവിഡാഡ് ഡി ലാ ടോറെയും (79) ഉൾപ്പെട്ടതായി കുടുംബം സ്ഥിരീകരിച്ചു. വിശ്വാസ തീക്ഷ്ണതയാൽ സമൂഹത്തിന് പ്രിയങ്കരിയായിരുന്ന നതിയുടെ വിയോഗം സ്പെയിനിലെ ക്രൈസ്തവ സമൂഹത്തിന് വലിയ ആഘാതമായി.

തന്റെ മകനും പേരക്കുട്ടികൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. മകൻ ലൂയിസ് കാർലോസ് തന്റെ മൂന്ന് മക്കളെയും അത്ഭുതകരമായി രക്ഷപ്പെടുത്തിയെങ്കിലും നതി ഇരുന്നിരുന്ന ബോഗി പൂർണ്ണമായും തകർന്നിരുന്നു. ദൈവം അമ്മയെ ഇങ്ങനെയൊരു വഴിയിലൂടെ കൊണ്ടുപോയി പക്ഷേ അവർ ഏറ്റവും നല്ല ഇടത്താണെന്ന് ഞങ്ങൾക്കറിയാം എന്ന് മകൻ ഫിഡൽ മാധ്യമങ്ങളോട് പറഞ്ഞു. സ്പെയിനിലെ നിരവധി സഭകളും ക്രൈസ്തവ സംഘടനകളും കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി.

Sharjah city AG

Comments are closed.