അടൂർ: നഴ്സിംഗ് രംഗത്ത് വിവിധ വിഷയങ്ങളിൽ ഒരേസമയം ഡോക്ടറേറ്റ് (PhD) കരസ്ഥമാക്കി ദമ്പതികൾ നാടിന് അഭിമാനമായി. ആനന്ദപ്പള്ളി തേജസ് ഭവനിൽ വി.എസ്. ഡാനിയേലിന്റെയും ഗ്രേസിക്കുട്ടി ഡാനിയേലിന്റെയും മകൻ ഷൈൻ ഡാനിയേലും (Psychiatric Nursing) ഭാര്യ സിലി ഷൈനുമാണ് (Obstetrics and Gynecology Nursing) അപൂർവ്വനേട്ടം കൈവരിച്ചത്.
ബാംഗ്ലൂർ സേക്രഡ് ഹാർട്ട് നഴ്സിംഗ് കോളേജിലെ ഡയറക്ടറും കേരളത്തില ഡിവൈൻ ലോ കോളേജ് ഡയറക്ടറും തേജസ് ഗൈഡൻസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമാണ് ഷൈൻ ഡാനിയേൽ. ഭാര്യ
സിലി ഷൈൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി നഴ്സിംഗിലാണ് പിഎച്ച്ഡി കരസ്ഥമാക്കിയത്. കൊല്ലം പുത്തൂർ മുണ്ടക്കൽ ഇടയിൽ വീട്ടിൽ ജോൺ മാത്യുവിന്റെയും അന്നമ്മ ജോണിന്റെയും മകളാണ്. ആദം ഷൈൻ ഡാനിയേൽ ഏക മകനാണ്.
ഇവർക്ക് യു.എ.ഇ യിലും ബിസിനസ് സംരംഭങ്ങളുണ്ട്. ആനന്ദപ്പള്ളി എ.ജി സഭയിലെയും ബാംഗ്ലൂർ ചോക്കസന്ദ്ര എ.ജി. സഭയിലെയും മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ പ്രെയർ ഫെലോഷിപ്പിലെയും സജീവ അംഗങ്ങളാണ് ഈ കുടുംബം. ജോലിത്തിരക്കുകൾക്കിടയിലും തങ്ങളുടെ ഇഷ്ടവിഷയങ്ങളിൽ ഗവേഷണം പൂർത്തിയാക്കി ഉന്നത വിജയം നേടിയ ഇരുവരെയും ബന്ധുക്കളും സുഹൃത്തുക്കളും സഭാ വിശ്വാസികളും അഭിനന്ദിച്ചു.

Comments are closed.