Ultimate magazine theme for WordPress.

ഡാളസ് തിയോളജിക്കൽ സെമിനാരിയിൽ അറബിക് ഭാഷാ പഠനം ആരംഭിച്ചു

ഡാളസ്: ലോകപ്രശസ്ത ക്രൈസ്തവ പഠന കേന്ദ്രമായ ഡാളസ് തിയോളജിക്കൽ സെമിനാരി ആദ്യമായി അറബിക് ഭാഷയിൽ പാഠ്യപദ്ധതി ആരംഭിച്ചു. ലോകമെമ്പാടുമുള്ള അറബിക് സംസാരിക്കുന്ന ക്രൈസ്തവ വിദ്യാർത്ഥികൾക്കും സഭാ ശുശ്രൂഷകർക്കും ഉന്നതനിലവാരത്തിലുള്ള ബൈബിൾ പഠനം ലഭ്യമാക്കുക എന്നതാണ് ഈ പുതിയ പദ്ധതിയുടെ ലക്ഷ്യം.

ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് ഇൻ ക്രിസ്ത്യൻ സ്റ്റഡീസ്, മാസ്റ്റർ ഓഫ് ബിബ്ലിക്കൽ ആൻഡ് തിയോളജിക്കൽ സ്റ്റഡീസ് എന്നീ കോഴ്സുകളാണ് അറബിക് ഭാഷയിൽ ലഭ്യമാകുക ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയാണ് ക്ലാസുകൾ നടക്കുന്നത്. ഇതിനകം യുഎസിലും മിഡിൽ ഈസ്റ്റിലുമായി പത്തോളം വിദ്യാർത്ഥികൾ ആദ്യ ബാച്ചിൽ പഠനം ആരംഭിച്ചു കഴിഞ്ഞു. ത്രിത്വത്തെക്കുറിച്ചുള്ള ബൈബിൾ പഠനമാണ് വിദ്യാർത്ഥികൾ ആദ്യമായി പഠിക്കുന്നത്.
സെമിനാരിയിലെ ഓൾഡ് ടെസ്റ്റമെന്റ് പ്രൊഫസറായ മിലാദ് എഫ്. ദാഘർ ആണ് ഈ അറബിക് പ്രോഗ്രാമിന് നേതൃത്വം നൽകുന്നത്.

Sharjah city AG

Comments are closed.