തിരുവനന്തപുരം : യുണൈറ്റഡ് പെന്തകോസ്തൽ കൌൺസിൽ കാട്ടാകട താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 21 ന് ക്രിസ്തിയ സംഗിതവിരുന്നും ഭക്ഷ്യകിറ്റ് വിതരണവും നടത്തുന്നു. ക്രിസ്മസ് സന്ദേശം യുണൈറ്റഡ് പെന്തകോസ്തൽ കൌൺസിൽ ദേശിയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ നടത്തും.
പാസ്റ്റർ റോബിൻസൺ അധ്യക്ഷത വഹിക്കുന്ന യോഗം ദേശിയ ട്രെഷറർ പാസ്റ്റർ സുരൻ സിനായി ഉൽഘാടനം ചെയ്യും ഭക്ഷ്യകിറ്റ് വിതരണത്തിന്റ ഉൽഘാടനം അരുവിക്കര എം ഏൽഎ. ജീ സ്റ്റീഫൻ ഉൽഘാടനം ചെയ്യും. മുഖ്യ പ്രഭാഷണം പാസ്റ്റർ പി കെയേശു ദാസ് നിർവഹിക്കും. പൊളിറ്റിക്കൽ ജനറൽ സെക്രട്ടറി കെ എ എബ്രഹാം കുമളി, ജനറൽ സെക്രട്ടറി ബിജു പുന്നൂസ്. പാസ്റ്റർമാരായ എശയ്യ, അനിൽരാജ്, എഡ്വിൻ, പ്രേകുമാർ, വിനു താങ്കയ്യ, വാർഡ് മെമ്പർമാരായ ലാലു, വിനോദ്, ബ്രദർ ജപൽദാസ് എന്നിവർ പ്രസംഗിക്കും

Comments are closed.