ഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പത്ത് ലക്ഷത്തോളം ഇന്ത്യക്കാർ രാജ്യത്തെ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. 2022 മുതൽ പ്രതിവർഷം രണ്ട് ലക്ഷത്തിലധികം പേർ ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ സമ്പന്നരും ഉയർന്ന തൊഴിൽ വൈദഗ്ധ്യമുള്ളവരുമാണ് പൗരത്വം ഉപേക്ഷിക്കുന്നവരിൽ ഭൂരിഭാഗവുമെന്നത് ശ്രദ്ധേയമാണ്.
കോൺഗ്രസ് എം.പി. കെസി വേണുഗോപാലിന്റെ ചോദ്യത്തിന് മറുപടിയായി സർക്കാർ നൽകിയ കണക്കുകൾ പ്രകാരം
2024-ൽ 2.06 ലക്ഷം പേർ, 2023-ൽ 2.16 ലക്ഷം പേർ, 2022-ൽ 2.25 ലക്ഷം പേർ പൗരത്വം ഉപേക്ഷിച്ചു. 2011 മുതൽ 2024 വരെയുള്ള കാലയളവിൽ ആകെ 20.6 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്.

Comments are closed.