Ultimate magazine theme for WordPress.

സൗന്ദര്യം ദൈവത്തിലേക്കുള്ള വാതിൽ; വിശ്വാസം പങ്കുവെച്ച് ഡിസ്നി താരം

റോം: പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ ഡേവിഡ് ഹെൻറി തന്റെ ക്രൈസ്തവ വിശ്വാസം ലോകത്തിന് മുൻപിൽ പങ്കുവയ്ക്കുന്ന പുതിയ സംരംഭവുമായി രംഗത്ത്. സീക്കിംഗ് ബ്യൂട്ടി എന്ന ആറ് ഭാഗങ്ങളുള്ള ഡോക്യുമെന്ററി പരമ്പരയിലൂടെ കലയും വാസ്തുവിദ്യയും എങ്ങനെ ദൈവത്തിലേക്ക് വിരൽ ചൂണ്ടുന്നു എന്ന് അദ്ദേഹം അന്വേഷിക്കുന്നു.

ഡിസ്നി ചാനലിലെ വിസാർഡ്സ് ഓഫ് വേവർലി പ്ലേസ് തുടങ്ങിയ ഹിറ്റ് പരമ്പരകളിലൂടെ പ്രശസ്തനായ ഡേവിഡ് ഹെൻറി ഒരു കടുത്ത കത്തോലിക്കാ വിശ്വാസിയാണ്. ലൗകികമായ വിനോദ വ്യവസായത്തിൽ പ്രവർത്തിക്കുമ്പോഴും തന്റെ വിശ്വാസത്തെ കലയുമായി എങ്ങനെ ചേർത്തുനിർത്താം എന്ന ആലോചനയാണ് ഈ ഡോക്യുമെന്ററിയിൽ എത്തിച്ചതെന്ന് അദ്ദേഹം പറയുന്നു. പുരാതനമായ കത്തീഡ്രലുകളും ശില്പങ്ങളും കേവലം കലയല്ല മറിച്ച് അത് നിർമ്മിച്ചവരുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു

Sharjah city AG

Comments are closed.