Ultimate magazine theme for WordPress.

പാസ്റ്ററും ഭാര്യയും അടക്കം നിരവധി ക്രൈസ്തവരെ തട്ടിക്കൊണ്ട് പോയി

നൈജീരിയ: കോഗി സംസ്ഥാനത്തെ യാഗ്ബ വെസ്റ്റ് ലോക്കൽ ഗവൺമെന്റ് ഏരിയയിലെ എജിബാ കമ്യൂണിറ്റിയിൽ പുതുതായി സ്ഥാപിതമായ കെരൂബിം ആൻഡ് സെറാഫിം പള്ളി ഞായറാഴ്ച ആരാധനയ്ക്കിടെ അക്രമികളുടെ ആക്രമണത്തിന് ഇരയായി. ആരാധന ആരംഭിച്ചതിന്റെ ചില നിമിഷങ്ങൾക്കകം ആയുധധാരികൾ പള്ളി വളഞ്ഞെന്നും പാസ്റ്റർ അഡെഗ്ബോയേഗ ഒഗൺസിനെയും ഭാര്യ ഒർലാൻഡോയെയും നിരവധി വിശ്വാസികളെയും തട്ടിക്കൊണ്ടുപോയെന്നും ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ട് ചെയ്തു.

ദൃക്‌സാക്ഷികളുടെ വിവരം പ്രകാരം, ആക്രമണ സമയത്ത് രക്ഷപെടാനായവർ സമീപത്തെ കുറ്റിക്കാടുകളിലേക്ക് ഔടിപ്പോയി. എങ്കിലും തട്ടിക്കൊണ്ടുപോയവരുടെ കൃത്യമായ എണ്ണം ഇതുവരെ വ്യക്തമല്ല. ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ കോഗി സംസ്ഥാന സർക്കാരിന്റെ വക്താവ് കിങ്സ്ലി ഫാൻവോ പുറത്തിറക്കിയ പ്രസ്താവനയിലും സ്ഥിരീകരിച്ചു. ഇപ്പോഴും തട്ടിക്കൊണ്ടുപോയ ക്രൈസ്തവർ ഭക്ഷണമോ വെള്ളമോ കിടപ്പാടമോ ഇല്ലാതെ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇത്തരം സംഭവങ്ങൾ പ്രദേശത്ത് ആവർത്തിച്ചുവരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ മാസം ഒരു നൈജീരിയൻ കത്തോലിക്കാ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടികളെ ഭീകരർ വിട്ടയച്ചതും. കുട്ടികൾ ഇപ്പോൾ കുടുംബങ്ങളുമായി ഒന്നിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ സംഘം ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും, പ്രദേശവാസികൾ ഭീകരസംഘടനകളെയാണ് സംശയിക്കുന്നത്.

Sharjah city AG

Comments are closed.