Ultimate magazine theme for WordPress.

രാജസ്ഥാനിലെ മതപരിവർത്തന നിരോധന നിയമം ഭരണഘടന വിരുദ്ധമെന്ന് സിബിസിഐ

ന്യൂഡൽഹി: രാജസ്ഥാനിലെ മതപരിവർത്തന നിരോധന നിയമത്തിലെ ചില വകുപ്പുകൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകി.

മറ്റു സംസ്ഥാനങ്ങളിലെ മതപരിവർത്തന നിയമങ്ങളെ ചാലഞ്ച് ചെയ്ത ഹർജികളോടൊപ്പം സിബിസിഐയുടെ അപേക്ഷയും ഒരുമിച്ച് പരിഗണിക്കുമെന്ന് ബെഞ്ച് അറിയിച്ചു. സംശയം മാത്രം മതി വ്യക്തികളെ ദ്രോഹിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന വ്യവസ്ഥകളാണ് രാജസ്ഥാൻ പാസാക്കിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സിബിസിഐ ഹർജിയിൽ ചൂണ്ടിക്കാട്ടി.

സ്വകാര്യതയെയും മൗലിക അവകാശങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ നിയമത്തിലുണ്ടെന്നും ഭരണഘടന വിരുദ്ധമായ വകുപ്പുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണു സിബിസിഐ കോടതിയെ സമീപിച്ചിരിക്കുന്നത്

Sharjah city AG

Comments are closed.