പന്നിവിഴ: കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) അടൂർ അസംബ്ലിയുടെയും പന്നിവിഴ സന്തോഷ് വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ പി. എൻ. പണിക്കർ അനുസ്മരണവും വായനാദിനാചരണവും സന്തോഷ് വായനശാലയിൽ സംഘടിപ്പിച്ചു.
സന്തോഷ് വായനശാല പ്രസിഡന്റ് വി. എൻ. മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.സി.സി. പന്തളം തെക്കേക്കര സോൺ പ്രസിഡന്റ് റവ. വൈ. തോമസ് മുട്ടുവേലി കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വായന മനുഷ്യന്റെ അറിവും മൂല്യബോധവും വളർത്തുന്ന ശക്തമായ ഉപാധിയാണെന്നും പുതുതലമുറയിൽ വായനാശീലം പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ജി. വാസുദേവൻ മുഖ്യസന്ദേശം നൽകി. വായനാദിനാചരണത്തിന്റെ ഭാഗമായി കെ.സി.സി. അടൂർ അസംബ്ലി സമാഹരിച്ച പുസ്തകങ്ങൾ സന്തോഷ് വായനശാലയ്ക്ക് കൈമാറി.
റവ. ഡോ. എബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്കോപ്പ, റവ. പി. ജി. കുര്യൻ പ്ലാങ്കാലയിൽ കോർ എപ്പിസ്കോപ്പ, റവ. വിപിൻ സാം തോമസ്, ഡെന്നീസ് സാംസൺ, പ്രൊഫ. ജോസ് വി. കോശി, മുനിസിപ്പൽ കൗൺസിലർ മനു വിൽസൺ, സ്റ്റാൻലി വി. കെ., പ്രൊഫ. രാജു തോമസ്, പി. എസ്. ഗിരീഷ് കുമാർ,ബേബി ജോൺ ,ഡെയ്സി വർഗീസ്, സക്കറിയ വർഗീസ്, കെ.എം വർഗീസ്,മാത്യു തോണ്ടലിൽ,സഖറിയ സാമുവേൽ,തോമസ് പേരയിൽ,
ഡെയ്സി ഷാജൻ എന്നിവർ പ്രസംഗിച്ചു.

Comments are closed.