തെഗുസിഗാൽപ: ഹോണ്ടുറാസിലെ വിവിധ നഗരങ്ങളിലെ പൊതുചത്വരങ്ങളും പാർക്കുകളും വലിയ പ്രാർത്ഥനാ വേദികളായി മാറി. “ഓറാർ പോർ ഹോണ്ടുറാസ്” എന്ന ക്രിസ്ത്യൻ പോലീസ് മിനിസ്ട്രിയുടെ ഏകോപനത്തിൽ, രാജ്യത്തിന്റെ സമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി പോലീസ് സേനയുടെ നേതൃത്വത്തിൽ വൻതോതിലുള്ള ദേശീയ മധ്യസ്ഥ പ്രാർത്ഥന സംഘടിപ്പിച്ചു.
സമീപകാലത്തുണ്ടായ ഒരു ദരുണമായ റോഡപകടത്തിൽ ഏഴ് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ പ്രാർത്ഥന സംഘടിപ്പിച്ചത്. പുലർച്ചെ മുതൽ പൊതുജനങ്ങളും സഭാ നേതാക്കളും പോലീസുകാരും ഒത്തുചേർന്ന് മെഴുകുതിരികൾ തെളിയിച്ച് ദുഃഖാർത്ഥരായ കുടുംബങ്ങളുടെ ആശ്വാസത്തിനായി ഒരേമനസ്സോടെ പ്രാർത്ഥിച്ചു.

Comments are closed.