Ultimate magazine theme for WordPress.

യേശുവിൻ തൃപ്പാദത്തിൽ 60-ാം മത് പ്രാർത്ഥനാ സംഗമം ഇന്ന് ജൂൺ 20

ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ”യേശുവിൻ തൃപ്പാദത്തിൽ” അറുപതാമത് പ്രാർത്ഥനാ സംഗമവും അഞ്ചാമത് വാർഷിക സ്തോത്ര പ്രാർത്ഥനയും ഇന്ന് ജൂൺ 20 ശനിയാഴ്ച രാത്രി 7.00ന് (ഇന്ത്യൻ സമയം) ഓൺലൈനിൽ നടക്കും. പാസ്റ്റർ.ജോർജ് കുരുവിള, ചെങ്ങന്നുർ അധ്യക്ഷത വഹിക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിൽ പാസ്റ്റർ. ജേക്കബ് ടി പോൾ
തൻറെ അനുഭവങ്ങളും, മുഖ്യ സന്ദേശവും പങ്കിടുന്നു. കൂടാതെ പ്രസിദ്ധ ക്രൈസ്തവ ഗായകൻ ഫിന്നി സാമുവൽ & ഗുഡ് വിൻ ജോർജ് Team നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

2021 ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
പുതിയ വർഷത്തിൽ മലയാളം കൂടാതെ മറ്റിതര ഭാഷകളിലൂടെ ഈ ശുശ്രൂഷ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.
ID : 828 3015 0680 Password :amen

Sharjah city AG

Comments are closed.