ശ്രീനഗർ: ജമ്മു കശ്മീരിലെ ജനങ്ങളുടെയും രാജ്യത്തിന്റെയും രക്ഷയ്‌ക്കായി ഫെയ്ത്ത് പ്രയർ സെന്ററിൽ തുടർച്ചയായി നടത്തിവന്ന 1000 ദിവസത്തെ പ്രാർത്ഥന ഒക്‌ടോബർ 27-ന് പൂർത്തിയാകുന്നു. 2022 ഫെബ്രുവരി 1-ന് ആരംഭിച്ച ഈ പ്രാർത്ഥന പാസ്റ്റർ ജോജു ജോൺന്റെയും ഭാര്യ ജിസിലയുടെയും നേതൃത്വത്തിലാണ് നടക്കുന്നത്.
2012 മാർച്ചിൽ ജമ്മു കശ്മീരിലെത്തിയ പാസ്റ്റർ ജോജു ജോൺ, സുവിശേഷ പ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യ ട്യൂഷൻ, ചലച്ചിത്ര പ്രദർശനങ്ങൾ, കുട്ടികളുടെ പരിപാടികൾ തുടങ്ങിയവ നടത്തിവന്നിരുന്നു. എന്നാൽ, സുവിശേഷത്തോടുള്ള എതിർപ്പുകാരണം ഇവയെല്ലാം നിർത്തിവെക്കേണ്ടി വന്നപ്പോഴാണ്, നാടിന്റെ രക്ഷയ്‌ക്കുവേണ്ടി ദൈനംദിന പ്രാർത്ഥന എന്ന ദർശനം ലഭിക്കുന്നത്.
അത്ഭുതങ്ങളുടെ 1000 ദിനങ്ങൾ ഈ 1000 ദിവസത്തെ പ്രാർത്ഥനയിലൂടെ നിരവധി അത്ഭുതങ്ങൾ നടന്നതായി പാസ്റ്റർ ജോജു ജോൺ സാക്ഷ്യപ്പെടുത്തുന്നു. അനേകർക്ക് വിടുതൽ ലഭിക്കുകയും, രക്ഷിക്കപ്പെട്ട് സ്നാനമേറ്റ് കർത്താവിനോട് ചേരുകയും ചെയ്തു. കുടുംബങ്ങളിൽ സമാധാനം ലഭിച്ചു, പിശാചിക ബന്ധനങ്ങളിൽ നിന്ന് പലരും മോചിതരായി. രോഗസൗഖ്യവും, മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുന്നതുൾപ്പെടെ നിരവധി അത്ഭുതങ്ങൾ ഈ പ്രാർത്ഥനയിലൂടെ ദൈവം പ്രവർത്തിച്ചു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദൈവദാസന്മാർ ഈ പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
തുടർന്നുള്ള പ്രാർത്ഥന അഭ്യർത്ഥിക്കുന്നു നിലവിൽ വാടകക്കെട്ടിടത്തിലാണ് സഭയുടെ ആരാധനകളും പ്രാർത്ഥനകളും നടക്കുന്നത്. ഇത് പലവിധ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിനാൽ, സ്വന്തമായി ഒരു ചർച്ച് സൗകര്യത്തിനായി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ് FPC.
ജമ്മു കശ്മീരിലെ സുവിശേഷവൽക്കരണത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന് പാസ്റ്റർ ജോജു ജോൺ അഭ്യർത്ഥിച്ചു. പ്രാർത്ഥന തുടർന്നും മുന്നോട്ട് കൊണ്ടുപോകാനാണ് സഭയുടെ തീരുമാനം.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: പാസ്റ്റർ ജോജു ജോൺ ഫെയ്ത്ത് പ്രയർ സെന്റർ, ജമ്മു കശ്മീർ ഫോൺ: 9419134546, 9596965080

Comments are closed.