Ultimate magazine theme for WordPress.

മഹാരാഷ്ട്രയിൽ പാസ്റ്റർക്കും കുടുംബത്തിനും സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം

മുംബൈ : ദിവ ഹൗസിംഗ് സൊസൈറ്റി പാർപ്പിട സമൂചായത്തിൽ താമസിക്കുന്ന പാസ്റ്റർ എസ് പി അലങ്കാരത്തെത്തെയും അദേഹത്തിന്റെ കുടുംബത്തെയുമാണ് സുവിശേഷ വിരോധികൾ അതി ക്രൂരമായി ആക്രമിച്ചത്. അദ്ദേഹത്തിന്റെ സ്വന്തം വീട്ടിൽ കയറിയാണ് ഈ അക്രമം.

കഴിഞ്ഞ ചില മാസങ്ങളായി സുവിശേഷ വിരോധികളായ പരിസര വാസികളും അയൽക്കാരും പാസ്റ്റർ എസ് പി അലങ്കാരത്തെത്തെയും അദേഹത്തിന്റെ കുടുംബത്തെയും നിരന്തരമായി ക്രിസ്തീയ വിശ്വാസത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരുടെ സ്വന്തം വീട്ടിൽ പ്രാർത്ഥിക്കുവാനോ പാടുവാനോ ആരാധിക്കുവാനോ സമ്മതിക്കാതെ ഇവിടെയുള്ള സുവിശേഷ വിരോധികൾ ഇവർക്ക് കർശനമായി ഊര് വിലക്ക് കല്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഒരു കൂട്ടം സുവിശേഷ വിരോധികൾ ഇവരുടെ ഭവനത്തിൽ അതിക്രമിച്ച് കയറി പാസ്റ്ററുടെ ഭാര്യയെയും മകളെയും അസഭ്യം പറയുകയും ഇവരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു. ഇത് കണ്ട് ഓടി വന്ന പാസ്റ്റർ എസ് പി അലങ്കാരത്തെത്തെ ഇവർ അതിക്രൂരമായി കൂട്ടമായി ആക്രമിക്കുകയായിരുന്നു.

 

Sharjah city AG

Comments are closed.