ആലമ്പാറ : മിനിസ്ട്രീസ് ഓഫ് വില്ലേജ് ഇവാഞ്ചലിസത്തിന്റെ ആഭിമുഖ്യത്തിൽ മെയ് 30 മുതൽ ജൂൺ 1 വരെ ആലമ്പാറ അമ്പംവിള പെനിയേൽ പെന്തക്കോസ്‌ത് ചർച്ചിന് സമീപം തയ്യാറാക്കിയിരിക്കുന്ന ഗ്രൗണ്ടിൽ 37 -മത് സുവിശേഷ യോഗവും സംഗീതവിരുന്നും നടക്കും. കൊയർ ടീം ഗാന ശുശ്രൂഷ നിർവഹിക്കും.
