കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ടയേർഡ് പ്രൊഫസർ പൊറ്റമ്മൽ കുലത്താക്കൽ ആലുംമൂട്ടിൽ പടിഞ്ഞാറ്റുക്കര വീട്ടിൽ ഡോ പി സി ഈശോ (82) നിത്യതയിൽ.
മൃതദേഹം ഞായറാഴ്ച രണ്ടുമണി മുതൽ പൊറ്റമ്മലിലെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം തിങ്കളാഴ്ച പന്തണ്ടിന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം
വെസ്റ്റ്ഹിൽ ബ്രദറൻ അസംബ്ലി സെമിത്തേരിയിൽ.
പരേതരായ കോഴഞ്ചേരി പുല്ലാട് പടിഞ്ഞാറ്റുകര വീട്ടിൽ റിട്ട. ഹെഡ്മാസ്റ്റർ
ചാക്കോ സി ചെറിയാൻ – ഏലിയാമ്മ ചാക്കോ ദമ്പതികളുടെ മകനായി 1942 നവംബർ 8 ന് ജനിച്ചു. ഭാര്യ മറിയാമ്മ വർഗീസ് തലവടി കുന്നത്തു പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ : ജെയിംസ് പി ഈശോ, സൂസൻ പി ഈശോ. മരുമക്കൾ ലീന ജെയിംസ് , ഡൊമിനിക് ബെഞ്ചിമിൻ. സഹോദരങ്ങൾ പരേതനായ പ്രൊഫ ചാക്കോ രാമച്ച, ഡോ പി സി ചെറിയാൻ ( തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ )
ഡോ ഈശോ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീൻ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റിട്ടയർമെന്റിന് ശേഷം കോഴിക്കോട് പി വി എസ് ഹോസ്പിറ്റലിലും ആസ്റ്റർ മിംസ് ഹോസ്പിറ്റലിലും പ്രവർത്തിച്ചിരുന്നു. ക്ലിനിക്കൽ മെഡിസിനിൽ ഉള്ള പ്രാവണ്യം കണക്കിലെടുത്ത് കോഴിക്കോട് ഐ എം എ ബെസ്റ്റ് ഡോക്ടർ അവാർഡ് നൽകി ആദരിച്ചിരുന്നു.

Comments are closed.