ടെൽ അവീവ് : ഇസ്രയേലിലെ ബെൻ ഗൂറിയോൺ വിമാനത്താവളത്തിനു നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം. ആക്രമണത്തിൽ ആറോളം പേർക്ക് പരിക്കേറ്റതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണം സ്ഥിരീകരിച്ച ഇസ്രൽ സൈന്യം (ഐഡിഎഫ്) ഏഴിരട്ടി മടങ്ങിൽ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിരോധ മന്ത്രിയുമായും ഉന്നത സൈനിക മേധാവികളുമായും ടെലിഫോണിൽ ചർച്ച നടത്തി. തുടർന്ന് നെതന്യാഹുവിന്റെ അധ്യക്ഷതയിൽ സൂരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി യോഗവും ചേരും.

Comments are closed.