Ultimate magazine theme for WordPress.

ട്രാക്റ്റ് വിതരണം ചെയ്തതിന് തെലുങ്കാനയിൽ ക്രൈസ്തവ വിശ്വാസിയെ കയ്യേറ്റം ചെയ്ത് സുവിശേഷ വിരോധികൾ

ഖാനി : തെലുങ്കാനയിലെ ഗോദാവരിക്കാനിയിൽ ഏപ്രിൽ 30 ബുധനാഴ്ച്ച ബെല്ലാംപ്പാളിയിൽ നിന്നും കടന്ന് വന്ന് രാമഗുണ്ടം ബസ് സ്റ്റാൻഡിൽ സുവിശേഷത്തിന്റെ ട്രാക്റ്റുകൾ വിതരണം ചെയ്ത ദുർഗം പ്രസാദിനെ ചില സുവിശേഷ വിരോധികൾ അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡിന്റെ പിന്തുണയോടെ കയ്യേറ്റം ചെയ്യുകയായിരുന്നു. അവരുടെ മുൻപാകെ പരസ്യമായി മുട്ട് കുത്തിക്കുകയും അദ്ദേഹത്തിന്റെ കൈവശമുള്ള ട്രാക്റ്റുകൾ വലിച്ച് കീറിച്ച് വേസ്റ്റ് ബിന്നിൽ ഇടീച്ച ശേഷം ബലാൽക്കാരമായി നെറ്റിയിൽ കുങ്കുമം ഇട്ട് അദ്ദേഹത്തെ കൊണ്ട് ജയ് ശ്രീറാം എന്ന് വിളിപ്പിക്കുകയും ചെയ്തു.

Sharjah city AG

Comments are closed.