യു എ ഇ: മിഡിൽ ഈസ്റ്റ് റീജിയണിലെ ചർച്ച് ഓഫ് ഗോഡ് ഗൾഫ് കൺട്രീസ് ലീഡർഷിപ്പ് കോൺഫറൻസ് മാർച്ച് 15-ന് നടന്നു. മൂന്ന് ദിവസം നീണ്ടുനിന്ന ഈ സമ്മേളനത്തിന്റെ ഉദ്ഘാടനം ഡോ. സുശിൽ മാത്യു നിർവഹിച്ചു. ഇന്നത്തെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ ദാർശനിക നേതൃത്വത്തിന്റെയും ആത്മീയ വളർച്ചയുടെയും പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു.
ഫീൽഡ് ഡയറക്ടർ ഡോ. സ്റ്റീഫൻ ഡാർനെൽ ആശംസ അറിയിച്ചു. ബിഷപ്പ് ജോൺ മോർഗൻ, ഡോ. ഫ്രെഡ് ഗാർമൻ, മൈക്ക് ഫോർബിസ്, സാൻഡി ഫോർബിസ് എന്നിവർ സെഷനുകൾ നയിച്ചു.
ബഹറിൻ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, യുഎഇ, എന്നിവ ഉൾപ്പെടുന്ന ഗൾഫ് റീജിയണിലെ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വ നിരയിൽ പ്രവർത്തിക്കുന്ന ദൈവദാസൻമാർ സെഷനുകളിൽ നിന്ന് ലഭിച്ച അനുഭവങ്ങളെക്കുറിച്ചു അവരുടെ കൃതജ്ഞത പ്രകടിപ്പിച്ചു. ഹോസ്റ്റ് ഓവർസീയറും റീജിയണൽ കോർഡിനേറ്ററുമായ ഡോ. കെ. ഒ. മാത്യുന്റെ നേതൃത്വത്തിൽ ചർച്ച് ഓഫ് ഗോഡ് യുഎഇ സമ്മേളനത്തിന്റെ എല്ലാ ക്രമീകരണങ്ങൾക്കും നേതൃത്വം നൽകി.

Comments are closed.