Ultimate magazine theme for WordPress.

കോംഗോയിൽ തീവ്രവാദി ആക്രമണം: 70 ക്രൈസ്തവർ കൊല്ലപ്പെട്ടു

കോംഗോ : കോംഗോയുടെ വടക്കുകിഴക്കൻ ഭാഗത്ത് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുള്ള സഖ്യകക്ഷികളായ ഡെമോക്രാറ്റിക് ഫോഴ്‌സിലെ തീവ്രവാദികളുടെ ആക്രമണം. ആക്രമണത്തിൽ 70 ക്രൈസ്തവർ കൊല്ലപ്പെട്ടു.

ഫെബ്രുവരി 13 വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ തീവ്രവാദികൾ ദുബെറോ പ്രദേശത്തെ മെയ്ബയിലെ വീടുകളിലുണ്ടായിരുന്നവരെ സമീപിച്ച് അവരെ ഭീഷണിപ്പെടുത്തി. ഇതേതുടർന്ന് ക്രൈസ്തവരായ ഇരുപതോളം പുരുഷന്മാരും സ്ത്രീകളും പുറത്തുവരികയും തീവ്രവാദികൾ അവരെ പിടികൂടുകയുമായിരുന്നു. ഈ സംഭവത്തെ തുടർന്ന് ബന്ദികളായവരെ എങ്ങനെ മോചിപ്പിക്കാം എന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ മെയ്‌ബയിലെ പ്രാദേശിക സമൂഹത്തിൽനിന്നുള്ള ആളുകൾ പിന്നീട് ഒത്തുകൂടി. എന്നാൽ എ ഡി എഫ് തീവ്രവാദികൾ ഗ്രാമം വളയുകയും അമ്പതോളം വിശ്വാസികളെ വീണ്ടും പിടികൂടുകയും ചെയ്തു. തുടർന്ന് തട്ടിക്കൊണ്ടുപോയ 70 പേരെയും കസങ്കയിലെ ഒരു പ്രൊട്ടസ്റ്റൻ്റ് പള്ളിയിലേക്കു കൊണ്ടുപോയി അവിടെവച്ച് കഴുത്തറുത്ത് ദാരുണമായി കൊലപ്പെടുത്തുകയുമായിരുന്നു.

Sharjah city AG

Comments are closed.