ന്യൂയോർക്ക് : ദൈവത്തിന്റെ കൃപയിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് അമേരിക്കൻ വൈസ് പ്രസിഡൻറ് ജെഡി വാൻസ്. ഫെബ്രുവരി 20-ന് മേരിലാൻഡിലെ നാഷണൽ ഹാർബറിൽ നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൻ്റെ പ്രധാന വേദിയിലെ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ദൈവത്തിൻ്റെ കൃപയിൽ തങ്ങൾ വിശ്വസിക്കുന്നുവെന്നും അവിടുത്തെ ഇഷ്ടം നിറവേറ്റുവാൻ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും വാൻസ് പറഞ്ഞു. ധാർമ്മിക തത്വങ്ങളുടെ ഒരു കൂട്ടം മാത്രമല്ല ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാനം, മറിച്ച് വിശ്വാസമാണ്. ദൈവപുത്രൻ മനുഷ്യനായിത്തീർന്നു, അവൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു എന്നതാണ് ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാനം. വാൻസ് അഭിമുഖത്തിൽ പറഞ്ഞു.

Comments are closed.