Ultimate magazine theme for WordPress.

സിറിയയിലെ കുട്ടികൾക്ക് അടിയന്തിരസഹായം ആവശ്യമുണ്ടെന്ന് യൂണിസെഫ്

ന്യൂയോർക് : സിറിയയിലെ കുട്ടികൾക്ക് അടിയന്തിരസഹായം ആവശ്യമുണ്ടെന്ന് യൂണിസെഫ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏതാണ്ട് അൻപതുലക്ഷത്തോളം കുട്ടികളാണ് സ്ഫോടകായുധഭീഷണി നേരിടുന്നതെന്ന് ഫെബ്രുവരി നാല് ചൊവ്വാഴ്ച സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശത്തിലൂടെ അറിയിച്ചു.

പശ്ചിമേഷ്യൻ രാജ്യമായ സിറിയയിൽ ദീർഘനാളുകളായി തുടർന്ന അരക്ഷിതാവസ്ഥ മൂലം രാജ്യത്ത് ഏതാണ്ട് ഇരുപത്തിയഞ്ച് ലക്ഷത്തോളം കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം മുടങ്ങിയെന്നും ശിശുക്ഷേമനിധി തങ്ങളുടെ സന്ദേശത്തിൽ കുറിച്ചു. ഇവരിൽ പത്ത് ലക്ഷത്തോളം കുട്ടികൾ വിദ്യാഭാസം സ്ഥിരമായി ഉപേക്ഷിച്ചേക്കാനുള്ള അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്നും യൂണിസെഫ് ആശങ്ക പ്രകടിപ്പിച്ചു.

Sharjah city AG

Comments are closed.