Ultimate magazine theme for WordPress.

2024-ൽ രാജ്യത്ത് ക്രൈസ്തവർക്കുനേരേയുള്ള പീഡനങ്ങളിൽ വർദ്ധനവ്

ന്യൂഡൽഹി : 2023-നെ അപേക്ഷിച്ച് 2024-ൽ രാജ്യത്ത് ക്രൈസ്തവർക്കുനേരേയുള്ള പീഡനങ്ങൾ വർധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. 100 അക്രമസംഭവങ്ങളാണ് കൂടിയത്.

2023-ൽ 734 ആയിരുന്നത് 2024-ൽ 834 ആയി വർധിച്ചു. ക്രൈസ്തവദേവാലയങ്ങൾ തകർക്കുകയും കത്തിക്കുകയും ചെയ്യുന്നത് ആവർത്തിക്കുന്നെന്നും മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യാനികളെ കള്ളക്കേസിൽ കുടുക്കുന്നെന്നും ക്രൈസ്‌തവസംഘടനകൾ വെളിപ്പെടുത്തി. 2011-ലെ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യയിൽ 2.32 ശതമാനം മാത്രമാണ് ക്രൈസ്തവർ.

Sharjah city AG
Leave A Reply

Your email address will not be published.