എറണാകുളം സ്വദേശിനി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു.
എറണാകുളം സ്വദേശിനി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു.
എറണാകുളം സ്വദേശിനി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു.
കുവൈറ്റ് സിറ്റി : എറണാകുളം ഐയ്യംപിള്ളി ഈരാളില്‍ വീട്ടില്‍ എഞ്ചിനീയര്‍ ശ്രീ എബി ചാണ്ടിയുടെ ഭാര്യ ശ്രീമതി പ്രിയ സാറയാണ് (71 വയസ്സ് ) മാർച്ച് 5 വെള്ളിയാഴ്ച്ച നിര്യാതയായത്. നാട്ടില്‍ നിന്ന് രണ്ട് മാസം മുമ്പ് ദുബായ് വഴിയാണ് കുവൈത്തില്‍ അവധി കഴിഞ്ഞ് മടങ്ങിയെത്തിയത്. ദുബായില്‍ വച്ച് ഹൃദയസംബന്ധമായ അസുഖമുണ്ടായതിനെ തുടര്‍ന്ന് അവിടെ ചികല്‍സയിലായിരുന്നു. പിന്നീട് കുവൈത്തിലെത്തി അദാന്‍ ആശുപത്രിയിലും അമീരീ ആശുപത്രിയില്‍ അഡ്മിറ്റുമായിരുന്നു. ഇന്നലെ രാത്രി അമീരിയില്‍ വച്ചായിരുന്നു മരണം.
മക്കള്‍ : മിലി മരിയാ ചാണ്ടി, മിഷാ അന്നാ ചാണ്ടി, മര്‍ഷാ സാറാ ചാണ്ടി. മരുമകന്‍ : അശോക് ജോര്‍ജ് വര്‍ഗീസ്.
പ്രിയ സാറാ ഇടപ്പള്ളിമണ്ണില്‍ പരേതനായ ഡോക്ടര്‍ ഇ.ഐ ജോര്‍ജിനെയും അന്നമ്മയുടെയും മകളാണ്. സംസ്‌കാരം പിന്നീട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കോതമംഗലം എഞ്ചിനീയറിംഗ് അസോസിയേഷന്റെ നേത്യത്വത്തില്‍ നടത്തി വരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
