ജോർദാൻ : ഇസ്രായേലിൽ ക്രിസ്തീയ സമൂഹം സുരക്ഷിതരാണെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അവകാശവാദം പൂർണ്ണമായും തെറ്റാണെന്നും ഫലസ്തീനിലും യെരൂശലേമിലും ക്രിസ്ത്യാനികൾ ക്രൂരമായ അക്രമങ്ങൾ നേരിടുകയാണെന്നും അന്താരാഷ്ട്ര പഠനങ്ങൾ വ്യക്തമാക്കുന്നു.
അതിക്രമിച്ചു കയറിയ തീവ്രവാദികൾ ക്രിസ്തീയ ദേവാലയങ്ങളും പുരാതന ആശ്രമങ്ങളും തകർക്കുകയും, ക്രിസ്ത്യൻ ചിഹ്നങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്നതായി സഭാ കൂട്ടായ്മകളും വിവിധ മനുഷ്യാവകാശ സംഘടനകളും സാക്ഷ്യപ്പെടുത്തുന്നു.
ഗാസയിലെയും ദക്ഷിണ ലെബനനിലെയും പ്രശസ്തമായ ക്രിസ്തീയ പള്ളികൾക്ക് നേരെ നടന്ന സൈനിക ആക്രമണങ്ങളിൽ നിരവധി ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും, അവരുടെ ഭൂമികൾ അനധികൃതമായി പിടിച്ചെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Comments are closed.