Ultimate magazine theme for WordPress.

ദൈവത്തെ അധിക്ഷേപിച്ചതിന് ദൈവകോപം അനുഭവിച്ചു: സോഷ്യൽ മീഡിയ താരം ലോഗൻ

ന്യൂയോർക്ക് : ദൈവത്തെയും ക്രിസ്തീയ വിശ്വാസത്തെയും പരസ്യമായി അധിക്ഷേപിച്ചതിന് ശേഷം തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോയതെന്നും ദൈവകോപം നേരിട്ട് അനുഭവിച്ചെന്നും പ്രശസ്ത സോഷ്യൽ മീഡിയ താരം ലോഗൻ പോൾ വെളിപ്പെടുത്തി.

തന്റെ മുൻ സഹാവതാരകന്റെ ക്രിസ്തീയ വിശ്വാസത്തെ പരിഹസിച്ചതിന് തൊട്ടുപിന്നാലെ തുടർച്ചയായ രോഗങ്ങളും വൻ സാമ്പത്തിക നഷ്ടങ്ങളും അനുഭവിക്കേണ്ടി വന്നത് ദൈവത്തിന്റെ ശിക്ഷാവിധിയാണെന്ന് പോഡ്കാസ്റ്റിൽ സംസാരിക്കവെ ലോഗൻ പോൾ പരസ്യമായി തുറന്നുപറഞ്ഞു.

താൻ ഒരു ദൈവനിഷേധിയല്ലെന്നും ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ താരം, അതിനുശേഷവും ക്രിസ്തീയ വിശ്വാസത്തിലേക്ക് പൂർണ്ണമായി അടുക്കാനും ദൈവത്തോട് മാപ്പ് അപേക്ഷിക്കാനും തനിക്ക് കഠിനമായ ബുദ്ധിമുട്ടുകൾ നേരിട്ടതായും അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

Sharjah city AG

Comments are closed.