ഗ്ലാസ്ഗോ: ഗ്ലാസ്ഗോ എബനേസർ പെന്തക്കോസ്ത് ചർച്ചിന്റെ പതിനെട്ടാമത് വാർഷിക കൺവെൻഷൻ ഇന്നു വൈകിട്ട് ആരംഭിക്കും. പാസ്റ്റർ രാജു മേത്രയിൽ പ്രസംഗിക്കും.
പാസ്റ്റർ ബാബു സക്കറിയ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ എബി തങ്കച്ചൻ ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ഡാനിയൽ കെ, സാജു മാത്യു , സോൾ വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കൺവൻഷന്റെ ചുമതല വഹിക്കുന്നത്.
ഇന്നും നാളെയും വൈകിട്ട് ആറു മുതൽ രാത്രി എട്ടരവരെയാണ് പൊതുയോഗം. ഞായറാഴ്ച രാവിലെ പത്തിന് സഭായോഗം ആരംഭിക്കും.
