Ultimate magazine theme for WordPress.

ഇന്ത്യക്കാർക്കുള്ള വിസ രണ്ടരലക്ഷത്തിൽ അധികം വർദ്ധിപ്പിച്ചതായി അമേരിക്ക

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള സന്ദർശകർ,​ വിദഗ്ദ്ധ തൊഴിലാളികൾ,​ വിദ്യാർത്ഥികൾ തുടങ്ങിയവർക്കുള്ള വിസ അപ്പോയിന്റ്മെന്റ്
നിലവിലുള്ളതിനെക്കാൾ രണ്ടരലക്ഷത്തിൽ അധികം വർദ്ധിപ്പിക്കുമെന്ന് അമേരിക്ക അറിയിച്ചു. ഇതിനുള്ള
നടപടി തുടങ്ങിക്കഴിഞ്ഞെന്നും ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു.

വിസ നടപടികൾ വേഗത്തിലാക്കണമെന്നത് ഇന്ത്യ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. നിലവിൽ സന്ദർശക വിസയ്‌ക്കുള്ള അപ്പോയിന്റ്മെന്റിന് കാലതാമസമുണ്ട്. എന്നാൽ പുതിയ തീരുമാനം ആശ്വാസകരമാണ്. ഈ വർഷവും പത്ത് ലക്ഷത്തിലേറെ നോൺ-ഇമിഗ്രന്റ് വിസാ അപേക്ഷ ഇന്ത്യയിലെ അമേരിക്കൻ മിഷൻ പരിഗണിച്ചിട്ടുണ്ട്.

ഈ വർഷം ഇതുവരെ 12 ലക്ഷം ഇന്ത്യക്കാരാണ് അമേരിക്കൻ യാത്ര നടത്തിയത്. 2023ൽ ഇതേ കാലയളവിൽ നിന്ന് 35 ശതമാനത്തിന്റെ വർദ്ധനയാണിത്. സ്റ്റുഡന്റ് വിസയിലും ഇക്കൊല്ലം റെക്കാർഡാണ്. ക്വാഡ് ഉച്ചകോടി,​ യു.എന്നിന്റെ സമ്മിറ്റ് ഒഫ് ദ ഫ്യൂച്ചർ എന്നിവയിൽ പങ്കെടുക്കാൻ അമേരിക്കയിൽ എത്തിയ പ്രധാന മന്ത്രി മോദി പ്രസിഡന്റ് ജോ ബൈഡനുമായുള്ള ഉഭയകക്ഷി ചർച്ചയിലാണ് വിസാ നടപടികൾ ഉദാരമാക്കാൻ ധാരണയായത്.

Sharjah city AG

Comments are closed.