Ultimate magazine theme for WordPress.

ഗാസയിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ആക്രമണം: 51 മരണം

ഗാസ : ഗാസയിലെ സ്‌കൂളുകൾക്കും അഭയാർഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന അനാഥാലയത്തിനും നേരെ ഇസ്രായേൽ ആക്രമണം. 22 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 51 പേർ കൊല്ലപ്പെട്ടു.

ഹമാസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ സൈന്യത്തിൻ്റെ വിശദീകരണം. സെൻട്രൽ ഗാസയിലെ ബ്രിഗ് ഹൈസ്‌കൂളും ആക്രമിക്കുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. തെക്കന്‍ ലെബനനില്‍ കരയുദ്ധം ആരംഭിച്ചതിന് ശേഷം ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടിയപ്പോള്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ ബുധനാഴ്ച പ്രസ്താവിച്ചു. തങ്ങളുടെ സൈനികര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇസ്രായേല്‍ സൈന്യം നല്‍കിയിട്ടില്ലെങ്കിലും ഹിസ്ബുള്ളയുമായി വളരെ അടുത്ത ദൂരത്തില്‍ യുദ്ധം നടന്നിട്ടുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

Sharjah city AG
Leave A Reply

Your email address will not be published.